Saturday, 16 September 2017

സി പി ഐ എം എരനെല്ലുര്‍ ബ്രാഞ്ച് സമ്മേളനം

ഒഴൂര്‍ : സി പി ഐ എം എരനെല്ലുര്‍ ബ്രാഞ്ച് സമ്മേളനം സെപ്റ്റംബര്‍ 17 ന് എരനെല്ലുര്‍ AMLP സ്കൂളില്‍ വെച്ച് നടക്കും. പ്രസ്തുത പരിപാടിയില്‍ CPIM നേതാക്കളായ  താനാളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ V അബ്ദുല്‍ റസാക്ക്, ബാലകൃഷ്ണന്‍ ചുള്ളിയത്, സുനില്‍കുമാര്‍ മുതലായവര്‍ പങ്കെടുക്കും

ബ്ലാക്ക്‌ സ്റ്റാര്‍ എരനെല്ലൂരിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി

ഒഴൂര്‍: എരനെല്ലൂരില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ബ്ലാക്ക്‌ സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കക്ഷി രാഷ്ട്രീയ ഭേതമന്ന്യേ പ്രവര്‍ത്തനാമാരമ്പിക്കാനിരിക്കുന്ന എരനെല്ലൂരിലെ പുതിയ ക്ലബ്ബിനു വലിയ പ്രചരണമാണ് നാട്ടുകാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ബ്ലാക്ക്‌ സ്റ്റാര്‍ എരനെല്ലൂരുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tuesday, 12 September 2017

എരനെല്ലൂര്‍ മജ്‌ലിസ്സുന്നൂര്‍ വാര്‍ഷികം: മതപ്രഭാഷണവും ദുആ മജ്ലിസ്സും

ഒഴൂര്‍: എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ സംഘത്തിനു കീഴില്‍ എരനെല്ലൂര്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുള്ള മജ്‌ലിസ്സുന്നൂര്‍ സംഗമത്തിന്റെ വാര്ഷികതോടനുബന്ധിച്ചു സെപ്റ്റംബര്‍ 14,15 തീയതികളില്‍ പ്രമുഖ മത നേതാക്കള്‍ പങ്കെടുക്കുന്ന മതപ്പ്രഭാഷണവും ദുആ മജ്‌ലിസും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഖാടനം സെപ്റ്റംബര്‍ 14 ന് വൈകിയിട്ട് 7;30 ന് സെയ്യിദ് അബ്ദുല്‍ റഷീദ് ശിഹാബ് തങ്ങള്‍ നിര്‍വക്കും.
തുടര്‍ന്ന് അന്നേദിവസം സലാഹുദ്ധീന്‍ ഫൈസി വെന്നിയൂരിന്റെ പ്രഭാഷണവും, സെപ്റ്റംബര്‍ 15 ന് വൈകിയിട്ട് 7;30 ന് സുബൈര്‍ ഫൈസി മവണ്ടിയൂരിന്റെ പ്രഭാഷണവും, ശേഷം  സെയ്യിദ് ജമലുല്ലൈലി മുഹമ്മദ്‌ കോയ തങ്ങളുടെ നേത്രത്വത്തില്‍, ഫഖറുധീന്‍ തങ്ങള്‍, എരനെല്ലൂര്‍ ജുമാ മസ്ജിദ് ഖത്തീബും സദര്‍ മുഅല്ലിമുമായ K K മുഹമ്മദ്‌ ഫൈസി, ഹാരിസ് ഫൈസി, കുന്നത്ത് ആബിദ് ഫൈസി, ശിഹാബ് ഫൈസി താനൂര്‍  മുതലായവര്‍ പങ്കെടുക്കുന്ന മജ്‌ലിസ്സുന്നൂര്‍ പ്രത്യേക ദുആ മജ്‌ലിസും നടക്കുമെന്ന് എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ സംഘം ഭാരവാഹികള്‍ അറിയിച്ചു.ലൊക്കേഷന്‍ മാപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി

എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് ...