Friday, 21 July 2017

എരനെല്ലൂർ വിവ ആർട്സ് സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം നടത്തി

ഒഴൂർ: എരനെല്ലൂർ വിവ ആർട്സ് സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടികുളത്തിൽ കുട്ടികൾക് നീന്തൽ പരിശീലനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപ്പറമ്പ് നീന്തൽ പരിശീലന ഉത്‌ഘാടനം നിർവ്വഹിച്ചു. ഒഴൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ തണ്ണീർത്തട സംഭരണികളിൽ ഒന്നായ  എരനെല്ലൂരിലെ അടികുളം, പായൽ നിറഞ്ഞ് കരകൾ ഇടിഞ്ഞ് നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഈ കഴിഞ്ഞ വേനലിലാണ് വിവ ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ കുളം  ശുദ്ധീകരിച്ചത്.

നെഹ്റു യുവ കേന്ദ്രയുടെ സഹായത്തോടെ 'വിവ' ക്ളബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന ഈ പരിപാടി ഒരു നാടിന്റെ ആഘോഷമായി മാറുകയുണ്ടായി. ഒരേക്കറോളം വിസ്തൃതിയുള്ള അടികുളം ഇന്ന് നിറയെ വെള്ളവുമായി മനോഹരമായ കാഴ്ചയാണ്. ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും സന്തോഷം നൽകിയത് ഒഴൂർ എരനെല്ലൂരിലെ അടികുളം ജനകീയ ഉൽസവമായി വൻ ബഹുജന പിന്തുണയോടെ ശുദ്ധീകരിച്ചതാണെന്ന് ഹനീഫ പുതുപ്പറമ്പ് പറഞ്ഞു. മുസ്ലിം ലീഗ് ഒഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുൾ റസാഖ്, പി വി മുസ്തഫ, എ.മുഹമ്മദ്‌കുട്ടി ഹാജി മുതലായവർ പങ്കെടുത്തു.

Tuesday, 18 July 2017

സൗദിയിൽ 45 വയസ്സിനു മുകളിൽ ഉള്ള വിദേശികളുടെ ഇഖാമ പുതുക്കില്ല എന്ന വാർത്ത വ്യാജം

ദമ്മാം: സൗദി അറേബ്യയില്‍ 45 വയസ്സിനു മുകലിലുള്ളവരുടെ ഇകാമ പുതുക്കി നല്‍കില്ലെന്ന വാര്‍ത്ത‍ വ്യാജമാണെന്ന് ദമ്മാമിലെ പ്രവാസി
സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ ഷാജി വയനാട് തന്റെ ഫേസ് ബുക്ക്‌ പേജിലൂടെ  അറിയിച്ചു.
 സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു
കൊണ്ടിരിക്കുന്ന ഈ  വാര്‍ത്ത‍ ജൂലൈ 14 ലെ `ജനയുഗം` പത്രത്തില്‍ ഒന്നാമത്തെ പേജില്‍ പ്രധാന വാര്‍ത്ത‍  ആയാണ് പത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രവാസികളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

Friday, 14 July 2017

വെറും 65 ദിനാറിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകള്‍ നില സന്ദര്‍ശിക്കാന്‍ അവസരം


ദുബായ്: ഇമാര്‍ പ്രോപര്ട്ടീസും റോഡ്സ് ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന്, ദുബൈയിലെ ടൂറിസ്റ്റ് ആകര്‍ഷണമായ ബുര്‍ജ് ഖലീഫയുടെ 124-125 നിലയില്‍ വരെ സന്ദര്‍ശിക്കാന്‍  വെറും അറുപത്തി അഞ്ച് ദിനാറിന് UAE താമസക്കാര്‍ക് അവസരമൊരുക്കുന്നു. എമിരേറ്റ്സ് ഐഡി ഉള്ളവര്‍ക്ക് ദുബായ് മെട്രോയില്‍ നിന്നും  ലഭിക്കുന്ന ഡിസ്കൌണ്ട് വൗച്ചര്‍ ഉപയോഗിചു ,  നിലവില്‍ ഉള്ള സന്ദര്‍ശന ഫീയായ 125 ദിനാറിന്റെ പകുതി (50 %) മാത്രം അടച്ചു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകള്‍ നില  സന്ദര്‍ശിക്കുവാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.

Thursday, 13 July 2017

ദുബായില്‍ ഇനി ടാക്സികള്‍ ആകാശത്തില്‍ പറക്കും



ദുബായ്: ദുബായില്‍  Dubai’s Roads and Transport Authority (RTA) യുടെ നിയന്ത്രണത്തില്‍ ചൈനീസ് കമ്പനിയായ EHANG പറക്കും ടാക്സിയുടെ പരീക്ഷണ പറക്കല്‍ നടത്തി. 3.9 മീറ്റര്‍ നീളവും 4.02 മീറ്റര്‍ വീതിയും 1.60 മീറ്റര്‍ ഉയരവുമുള്ള വാഹനത്തിനു 3000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുവാനുള്ള ശേഷിയുണ്ട്. പരീക്ഷണ പറക്കലിന്റെ വീഡിയോ കാണാം താഴെ.

.


കടലില്‍ 8 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങി പോങ്ങുകയയിരുന്ന ആനയെ രക്ഷപ്പെടുത്തി

ശ്രീലങ്ക: ശ്രീലങ്കന്‍ കടല്‍ തീരത്തിന്റെ എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നിന്നും ആനയെ  ശ്രീലങ്കന്‍ നാവിക സേനയുടെ ജംബോ റസ്ക്യു മിഷന്‍ സംഘം രക്ഷപ്പെടുത്തി. ശ്രീലങ്കന്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന നാവികസേനയാണ് അപകടത്തില്‍ പെട്ട ആനയെ കടലില്‍ മുങ്ങുന്നതായി  കണ്ടത്. തുടര്‍ന്ന് രണ്ടാമതൊരു ബോട്ടിന്റെ സഹായത്തോടെ നിരുപദ്രവകാരിയായ  ആനയെ കയറില്‍ കെട്ടി കരക്ക്‌ അടുപ്പിക്കുകയായിരുന്നു. 29 മൈല്‍ വരെ കടലില്‍ നീന്താന്‍ ആനക്ക് കഴിവുണ്ട്.





പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പുതിയ നിയമം വന്‍ പ്രതിഷേധത്തിനിടയാക്കുന്നു.

ദമ്മാം: വിദേശത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പുതിയ നിയമം വന്‍ പ്രതിഷേധത്തിനിടയാക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുന്പേ അനുമതി വാങ്ങിയിരിക്കണമെന്നതാണ് പുതിയ നിയമം. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഗള്‍ഫ് മേഘലകളില്‍ നിന്ന് ഉയരുന്നത്.
           
               
പുതിയ നിയമം മൂലം പ്രവാസികള്‍ക്കിടയില്‍
 നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ ദൂരീകരിച്ച്‌ കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലക്കണമെന്നും, അല്ലാത്ത പക്ഷം കടുത്ത പ്രതിഷേധക്കിലേക്ക് എല്ലാ പ്രവാസികളും മുന്നിട്ടിറങ്ങുമെന്നും ദമ്മാമിലെ പ്രവാസി സംസകികവേദി പ്രവര്‍ത്തകന്‍ ഷാജി വയനാട് പറഞ്ഞു.
വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകരുടെയും പ്രവാസി സംഘടനകളുടെയും ആത്മാര്‍ത്ഥമായ പ്രവത്നവും ഇടപെടലുകള്‍ കൊണ്ടുമായിരുന്നു ഇതുവരെ  നാട്ടിലേക്കു അയച്ചിരുന്നത്.

കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി

എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് ...