Sunday, 24 January 2021

കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി


എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് അപ്പാട ,എന്നിവരെ ചാണ്ടി ഉമ്മൻ 
ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാജി പച്ചേരിയുടെ സാനിദ്ധ്യത്തിൽ സ്വീകരിച്ചു. പഞ്ചായത്ത്‌ ഇലക്ഷന് മുൻപ്  ഇതര പാർട്ടികളിൽ നിന്നും  പത്തോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നിരുന്നു. ചടങ്ങിൽ ജലീൽ പൂളക്കൽ, ഇസ്മായിൽ കോണോത്ത്, നിസാർ കെ, പി, സിറാജ് അപ്പാട, ബിഷർ കെ, ജലീൽ അപ്പാട, സഹീദ് അപ്പാട, സുഹൈൽ ഒലിയിൽ, തുടങ്ങിയവർ സംബന്ധിച്ചു.

Friday, 17 July 2020

എരനെല്ലൂരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൂടുതൽ കരുത്താർജ്ജിക്കുന്നു

എരനെല്ലൂർ: ഒഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എട്ടോളം വരുന്ന യുവാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്തു. ഷാഫി പറമ്പിൽ എംഎൽഎ ത്രിവർണ്ണ ഷാൾ അണിയിച്ചു പുതിയ പ്രവർത്തകരെ സ്വീകരിച്ചു. ശ്രീ  വി വി പ്രകാശ്, ശ്രീ വി എ കരീം, ശ്രീ റിയാസ് മുക്കോളി,ശ്രീ ആര്യാടൻ ഷൗക്കത്ത്, ഷാജി പച്ചേരി, ഇസ്മായിൽ കോണോത്ത്, സിറാജ് അപ്പാട  തുടങ്ങിയവർ സംബന്ധിച്ചു. മുഹ്സിൻ അപ്പാട, സൽമാൻ കെ.പി, നിസാർ കെ പി, അബ്ദു ഒലിയിൽ, സുഹൈൽ ഒലിയിൽ, ഷഫീഖ് അപ്പാട, സുഹൈൽ അപ്പാട, ഫാരിസ് കുമ്മാളി, മുതലായവരാണ് പുതുതായി എരനെല്ലൂരിൽ നിന്നും അംഗത്വമെടുത്ത പ്രവർത്തകർ.

Thursday, 14 November 2019

സ്പോൺസറുടെ മർദ്ദനത്തിനിരയായ ഒഴൂർ എരനെല്ലൂർ സ്വദേശിയെ മോചിപ്പിച്ചു നാട്ടിലേക്ക് അയച്ചു

കുവൈത്ത് : വഫ്ര ഫാം ഹൗസിൽ വെച്ച് സ്പോൺസറുടെ മർദ്ദനത്തിനിരയായ മലപ്പുറം ജില്ലയിലെ ഒഴൂർ എരനെല്ലൂർ  സ്വദേശിയായ അബൂബക്കർ മടത്തിൽ എന്നയാളെ മോചിപ്പിക്കുന്നതിനായി കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ,അബ്ദുൽ ജബ്ബാർ മഠത്തിൽ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹക്കീം, താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ,സെക്രട്ടറി കബീർ മൂസാജിപ്പടി, റിയാസ് എന്നിവരടങ്ങുന്ന സംഘം സ്പോൺസറെ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തു. അതിന്റെ ഫലമായി കുവൈത്തി അദ്ദേഹത്തിന്റെ ശമ്പള കുടിശികയും മറ്റും നൽകുകയും ഇന്ന് (14-11-2019), വ്യാഴം അദ്ദേഹം നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. അബൂബക്കർ മടത്തിൽ നാട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ് താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ,ജനറൽ സെക്രട്ടറി മുസ്തഫ മായിനങ്ങാടി, സെക്രട്ടറി കബീർ മൂസാജിപ്പടി, ഹെല്പ് ഡെസ്ക് ജനറൽ കൺവീനർ സലീം നിലമ്പൂർ, അബ്ദുൽ ജബ്ബാർ മഠത്തിൽ എന്നിവരോടൊപ്പം  സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിനെ സന്ദർശിച്ചു.

Tuesday, 9 January 2018

ഒഴൂരിൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികൾ സജീവമാകുന്നു

എരനെല്ലൂർ: ഒഴൂർ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട വാർഡുതല സമരം ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക് എരനെല്ലൂർ എ എം എൽ പി സ്കൂൾ പരിസരത്ത് നടക്കുമെന്ന് മുസ്ലിം ലീഗ് ഒഴൂർ പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ഹനീഫ പുതുപ്പറമ്പ്, ഒഴൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി എം കുഞ്ഞിപ്പ ഹാജി, വൈസ് പ്രസിഡന്റ് കെ ടി അബ്ദുൾറസാഖ് എരനെല്ലൂർ, നൂഹ് കരിങ്കപ്പാറ(ട്രഷറർ),പി വി മുസ്തഫ, എൻ കെ അബ്ദുൾ സമദ് മുതലായവർ പങ്കെടുക്കും.

Saturday, 16 September 2017

സി പി ഐ എം എരനെല്ലുര്‍ ബ്രാഞ്ച് സമ്മേളനം

ഒഴൂര്‍ : സി പി ഐ എം എരനെല്ലുര്‍ ബ്രാഞ്ച് സമ്മേളനം സെപ്റ്റംബര്‍ 17 ന് എരനെല്ലുര്‍ AMLP സ്കൂളില്‍ വെച്ച് നടക്കും. പ്രസ്തുത പരിപാടിയില്‍ CPIM നേതാക്കളായ  താനാളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ V അബ്ദുല്‍ റസാക്ക്, ബാലകൃഷ്ണന്‍ ചുള്ളിയത്, സുനില്‍കുമാര്‍ മുതലായവര്‍ പങ്കെടുക്കും

ബ്ലാക്ക്‌ സ്റ്റാര്‍ എരനെല്ലൂരിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി

ഒഴൂര്‍: എരനെല്ലൂരില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ബ്ലാക്ക്‌ സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കക്ഷി രാഷ്ട്രീയ ഭേതമന്ന്യേ പ്രവര്‍ത്തനാമാരമ്പിക്കാനിരിക്കുന്ന എരനെല്ലൂരിലെ പുതിയ ക്ലബ്ബിനു വലിയ പ്രചരണമാണ് നാട്ടുകാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മെമ്പര്‍ഷിപ്പ് വിതരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ബ്ലാക്ക്‌ സ്റ്റാര്‍ എരനെല്ലൂരുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tuesday, 12 September 2017

എരനെല്ലൂര്‍ മജ്‌ലിസ്സുന്നൂര്‍ വാര്‍ഷികം: മതപ്രഭാഷണവും ദുആ മജ്ലിസ്സും

ഒഴൂര്‍: എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ സംഘത്തിനു കീഴില്‍ എരനെല്ലൂര്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുള്ള മജ്‌ലിസ്സുന്നൂര്‍ സംഗമത്തിന്റെ വാര്ഷികതോടനുബന്ധിച്ചു സെപ്റ്റംബര്‍ 14,15 തീയതികളില്‍ പ്രമുഖ മത നേതാക്കള്‍ പങ്കെടുക്കുന്ന മതപ്പ്രഭാഷണവും ദുആ മജ്‌ലിസും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഖാടനം സെപ്റ്റംബര്‍ 14 ന് വൈകിയിട്ട് 7;30 ന് സെയ്യിദ് അബ്ദുല്‍ റഷീദ് ശിഹാബ് തങ്ങള്‍ നിര്‍വക്കും.
തുടര്‍ന്ന് അന്നേദിവസം സലാഹുദ്ധീന്‍ ഫൈസി വെന്നിയൂരിന്റെ പ്രഭാഷണവും, സെപ്റ്റംബര്‍ 15 ന് വൈകിയിട്ട് 7;30 ന് സുബൈര്‍ ഫൈസി മവണ്ടിയൂരിന്റെ പ്രഭാഷണവും, ശേഷം  സെയ്യിദ് ജമലുല്ലൈലി മുഹമ്മദ്‌ കോയ തങ്ങളുടെ നേത്രത്വത്തില്‍, ഫഖറുധീന്‍ തങ്ങള്‍, എരനെല്ലൂര്‍ ജുമാ മസ്ജിദ് ഖത്തീബും സദര്‍ മുഅല്ലിമുമായ K K മുഹമ്മദ്‌ ഫൈസി, ഹാരിസ് ഫൈസി, കുന്നത്ത് ആബിദ് ഫൈസി, ശിഹാബ് ഫൈസി താനൂര്‍  മുതലായവര്‍ പങ്കെടുക്കുന്ന മജ്‌ലിസ്സുന്നൂര്‍ പ്രത്യേക ദുആ മജ്‌ലിസും നടക്കുമെന്ന് എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ സംഘം ഭാരവാഹികള്‍ അറിയിച്ചു.ലൊക്കേഷന്‍ മാപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി

എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് ...