ഒഴൂർ: എരനെല്ലൂർ വിവ ആർട്സ് സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അടികുളത്തിൽ കുട്ടികൾക് നീന്തൽ പരിശീലനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപ്പറമ്പ് നീന്തൽ പരിശീലന ഉത്‌ഘാടനം നിർവ്വഹിച്ചു. ഒഴൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ തണ്ണീർത്തട സംഭരണികളിൽ ഒന്നായ എരനെല്ലൂരിലെ അടികുളം, പായൽ നിറഞ്ഞ് കരകൾ ഇടിഞ്ഞ് നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഈ കഴിഞ്ഞ വേനലിലാണ് വിവ ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ കുളം ശുദ്ധീകരിച്ചത്.
നെഹ്റു യുവ കേന്ദ്രയുടെ സഹായത്തോടെ 'വിവ' ക്ളബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന ഈ പരിപാടി ഒരു നാടിന്റെ ആഘോഷമായി മാറുകയുണ്ടായി. ഒരേക്കറോളം വിസ്തൃതിയുള്ള അടികുളം ഇന്ന് നിറയെ വെള്ളവുമായി മനോഹരമായ കാഴ്ചയാണ്. ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും സന്തോഷം നൽകിയത് ഒഴൂർ എരനെല്ലൂരിലെ അടികുളം ജനകീയ ഉൽസവമായി വൻ ബഹുജന പിന്തുണയോടെ ശുദ്ധീകരിച്ചതാണെന്ന് ഹനീഫ പുതുപ്പറമ്പ് പറഞ്ഞു. മുസ്ലിം ലീഗ് ഒഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുൾ റസാഖ്, പി വി മുസ്തഫ, എ.മുഹമ്മദ്‌കുട്ടി ഹാജി മുതലായവർ പങ്കെടുത്തു.

No comments:
Post a Comment