Thursday, 14 November 2019
സ്പോൺസറുടെ മർദ്ദനത്തിനിരയായ ഒഴൂർ എരനെല്ലൂർ സ്വദേശിയെ മോചിപ്പിച്ചു നാട്ടിലേക്ക് അയച്ചു
കുവൈത്ത് : വഫ്ര ഫാം ഹൗസിൽ വെച്ച് സ്പോൺസറുടെ മർദ്ദനത്തിനിരയായ മലപ്പുറം ജില്ലയിലെ ഒഴൂർ എരനെല്ലൂർ സ്വദേശിയായ അബൂബക്കർ മടത്തിൽ എന്നയാളെ മോചിപ്പിക്കുന്നതിനായി കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ,അബ്ദുൽ ജബ്ബാർ മഠത്തിൽ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹക്കീം, താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ,സെക്രട്ടറി കബീർ മൂസാജിപ്പടി, റിയാസ് എന്നിവരടങ്ങുന്ന സംഘം സ്പോൺസറെ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തു. അതിന്റെ ഫലമായി കുവൈത്തി അദ്ദേഹത്തിന്റെ ശമ്പള കുടിശികയും മറ്റും നൽകുകയും ഇന്ന് (14-11-2019), വ്യാഴം അദ്ദേഹം നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. അബൂബക്കർ മടത്തിൽ നാട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ് താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ,ജനറൽ സെക്രട്ടറി മുസ്തഫ മായിനങ്ങാടി, സെക്രട്ടറി കബീർ മൂസാജിപ്പടി, ഹെല്പ് ഡെസ്ക് ജനറൽ കൺവീനർ സലീം നിലമ്പൂർ, അബ്ദുൽ ജബ്ബാർ മഠത്തിൽ എന്നിവരോടൊപ്പം സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിനെ സന്ദർശിച്ചു.
Subscribe to:
Post Comments (Atom)
കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി
എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് ...
-
ദുബായ്: ഇമാര്‍ പ്രോപര്‍ട്ടീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന്, ദുബൈയിലെ ടൂറിസ്റ്റ് ആകര്‍ഷണമായ ബുര്‍ജ് ഖലീഫയുടെ ...
-
ഒഴൂര്‍: എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന് സംഘത്തിനു കീഴില്‍ എരനെല്ലൂര്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുള്ള മജ്ലിസ്സുന്നൂര്‍ സംഗമത്തിന്റെ വാ...
No comments:
Post a Comment